ഇരു മുന്നണികളെയും, ആശങ്കയിലാക്കി,, കെ.വി.സാബു, അങ്കമാലിയിൽ -അജിതാ ജയ്ഷോർ

ഇരു മുന്നണികളെയും, ആശങ്കയിലാക്കി,, കെ.വി.സാബു, അങ്കമാലിയിൽ -അജിതാ ജയ്ഷോർ

അങ്കമാലി,, ഇടതുപക്ഷ-വലതുപക്ഷ മുന്നണികളെ ആശങ്കയിലാക്കി കൊണ്ട് NDA യുടെ തെരഞ്ഞടുപ്പ് തന്ത്രം, അങ്കമാലിക്കാരുടെ വികസ സ്വപ്നം സാധ്യമാക്കാൻ ഹൈകോടതിയിലെ പ്രമുഖ അഭിഭാഷകനും, 39 വർഷമായി BJP യുടെ സജീവ പ്രവർത്തകനും, ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും, ക്രിസ്ത്യൻ സമുദായത്തിലും സർവ്വസമ്മതനായ, അഡ്വ, കെ.വി, സാബു, അങ്കമാലിയുടെ രാഷ്ട്രീയ ചിത്രം തന്നെ മാറ്റിമറിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. എറണാകുളം, അങ്കമാലി അതിരൂപതയിൽ ഏറെ പരിചയസമ്പന്നനും ക്രിസ്ത്യൻ മതമേലധ്യക്ഷൻമാരെ കേന്ദ്ര ഭരണ നേതൃങ്ങളുമായി നല്ല ബന്ധങ്ങൾ ഉണ്ടാക്കാനും സഭയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണകൾ നൽകാനും സദാസമയവും മുന്നിട്ടു നില്കുന്ന പൊതുപ്രവർത്തകൻ എന്നതിനാൽ സാബുവിന് അങ്കമാലി ബാലികേറാമലയാകില്ല എന്നതു മാത്രമല്ല ഇപ്പോഴത്തെ സാഹചര്യത്തിൽ ജയം സുനിശ്ചിതമാക്കാമെന്നും NDA കണക്ക് കൂട്ടുന്നു., സരിതയുടെയും, സ്വപ്നയുടെയും കഥകൾക്ക് പുറകെ പോകാതെ അങ്കമാലിക്ക് വികസനം എന്ന വാക്ക് മാത്രമാണ് സാബു ഉയർത്തുന്നത്, അങ്കമാലി ശബരി, റയിൽപ്പാത അങ്കമാലി വ്യവസായിക മേഖലകളിലെക്ക്, വൻകിട വ്യവസായങ്ങളും, യുവാക്കൾ ഏറെ പ്രതീക്ഷ പുലർത്തുന്ന ഐ, ടി, പാർക്കുകൾ,, മലയാറ്റൂർ തീർത്ഥാടന കേന്ദ്രം, വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂട്ടിയിണക്കി, വിപുലമായ പദ്ധതികൾ, ഒരു കാലത്ത്, നെല്ല് കുത്തി അരിയാക്കുന്ന കമ്പനികളാൽ സമ്പന്നമായ കാലടി മേഖലകളിലെ, റൈസ് മില്ലുകളുടെ പുനരുജ്ജീവനം' അവസരങ്ങൾ ഉണ്ടായിട്ടും ഇതുവരെ നടപ്പാക്കാതിരുന്ന കാലടി സമാന്തരപാലം, ദേശീയപാതയിലെ ബൈപാസ്, ഇവയെല്ലാം വികസനത്തിൻ്റെ ഭാഗമായി താമസംവിനാ ജനങ്ങൾക്ക് നടപ്പാക്കി കൊടുക്കുക ഇവയെല്ലാമാണ് അങ്കമാലിക്കാർക്ക് സാബു നടപ്പാക്കി നൽകുന്ന പദ്ധതികൾ എന്ന് ജനങ്ങളെ ബോധ്യപ്പെട്ത്തുന്നത്, ഇതാണ് മറ്റു സ്ഥാനാർത്ഥികളിൽ നിന്ന് അഡ്വ, കെ.വി, സാബു വ്യത്യസ്ഥനാകുന്നതും, NDA ക്ക് പ്രതീക്ഷ നൽകുന്നതും.